---
title: "കണ്ണൂരിൽ  സ്പായിൽ വ്യാജ ആധാർ കാർഡുമായി ജോലി ;  ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ"
english_title: "Bangladeshi Woman Working In Kannur Spa With Fake Aadhaar Card Arrested By Town Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382795/ bangladeshi-woman-fake-aadhaar-working-kannur-spa-arrested-town-police"
published_at: "2026-09-15T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9530caf4ab_bangladeshi-woman-fake-aadhaar-working-kannur-spa-arrested-town-police.jpg"
keywords: ["Bangladeshi Arrest", "Fake Aadhaar", "Spa", "Kannur Town Police"]
---

# കണ്ണൂരിൽ  സ്പായിൽ വ്യാജ ആധാർ കാർഡുമായി ജോലി ;  ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: മതിയായ യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി നിർമ്മിച്ച ആധാർ കാർഡുമായി കണ്ണുരിൽ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശിനിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് ഫരീദ്‌പൂർ സ്വദേശിനി സലീന അക്തർ ആണ് പിടിയി ലായത്.

## Article Content

കണ്ണൂർ: മതിയായ യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി നിർമ്മിച്ച ആധാർ കാർഡുമായി കണ്ണുരിൽ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശിനിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് ഫരീദ്‌പൂർ സ്വദേശിനി സലീന അക്തർ ആണ് പിടിയി ലായത്.

ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം ടൗൺ എസ്.ഐ ടി.കെ. അഖിലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ പിടികൂടിയത്.

ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ പാസ്പോർട്ട്, വിസ ഉൾപ്പെടെയുള്ള യാത്രാ രേഖകളോ അനുമതിയോ ഇല്ലാതെയാണ് യുവതി കഴിഞ്ഞ കുറച്ച് മാസങ്ങളായി കണ്ണൂരിലും ജോലി തുടർന്നത്. കഴിഞ്ഞ ജൂലൈ 31 ന് കേരളത്തിലെത്തി കണ്ണൂർ റെയിൽവേ സ്‌റ്റേഷന് സമീപത്തെ മൈസ്‌പാ എന്ന സ്ഥാപനത്തിൽ ജോലി ചെയ്‌തുവരി കെയാണ് വിദേശ വനിത പോലീസിന്റെ പിടിയിലായത്. സി.പി.ഒ മാരായ കിരൺ, വിജേഷ്, പി.സി.നീതു എന്നിവ രും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

എന്നാൽ ബംഗാൾ സ്വദേശിനികളെന്ന വ്യാജേന സ്‌പാക ളിൽ തെറാപ്പിസ്റ്റികളായി നിരവധി പേർ ജോലി ചെയ്തു‌ വരുന്നതായി സംസ്ഥാന പോലീസ് ഇൻ്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന വ്യാപകമാക്കാൻ പോലീസ് തീരുമാനിച്ചു.

ഏതാനും മാസം മുമ്പ് തിരുവനന്തപുരത്തെ സ്‌പായിൽ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശ് യുവതികളെ പോലീസ് പിടികൂടിയിരുന്നു. ഇവർക്കൊപ്പം സ്ഥാപന ഉടമകളായ തിരുവല്ല, ശാസ്താംകോ ട്ട സ്വദേശികളെയും അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382795/ bangladeshi-woman-fake-aadhaar-working-kannur-spa-arrested-town-police)